Latest Updates

ബീറ്റ്റൂട്ട് മുറുക്ക്.

ചേരുവകൾ

ബീറ്റ്റൂട്ട്         - 2 എണ്ണം

കടലമാവ്      -  ഒരു കപ്പ്

കായപ്പൊടി   - 1

മുളകുപൊടി  -  1 സ്പൂൺ

എള്ള്            - 1  സ്പൂൺ

എണ്ണ            - 2 സ്പൂൺ

ഉപ്പ്               - 1 / 2  സ്പൂൺ

എണ്ണ            - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം   ബീറ്റ്റൂട്ട് തോലുകളഞ്ഞു കഴുകി ചെറുതായി മുറിച്ചു മിക്സിയിൽ അരച്ചെടുക്കുക.  അരച്ച ബീറ്റ്റൂട്ട് അരിച്ച് ജ്യൂസ് മാത്രമായി എടുക്കുക.  ഒരു കപ്പ് കടലമാവ് എടുക്കുക, അതിലേക്കു മുളകുപൊടി, ഉപ്പ് ,കായപ്പൊടി , എള്ള് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. അതിലേക്കു തയാറാക്കി വച്ചിട്ടുള്ള ബീറ്റ്റൂട്ട് ജ്യൂസ് ചേർത്തു രണ്ടു സ്പൂൺ എണ്ണയും ചേർത്തു മുറുക്ക് മാവിന്റെ പാകത്തിനു കുഴച്ചെടുക്കുക. സേവനാഴിയിൽ മുറുക്കിന്റെ അച്ച് ഇട്ട് മാവ് നിറയ്ക്കുക. ഒരു ചട്ടുകത്തിൽ വട്ടത്തിൽ മുറുക്ക് ആകൃതിയിൽ പിഴിഞ്ഞ് എടുക്കുക.  ചീന ചട്ടിയിൽ എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ മാവ് ചേർത്തു രണ്ടു വശവും നന്നായി വേകുന്നതു വരെ ഫ്രൈ ചെയ്തെടുക്കാം. 

Get Newsletter

Advertisement

PREVIOUS Choice